നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; അമ്മയുടെ ജീവപര്യന്തം ശരിവെച്ച്‌ ഹൈക്കോടതി

കൊച്ചി: ചോറ്റാനിക്കരയില്‍ കാമുകനുമായി ചേര്‍ന്ന് നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ ജീവപര്യന്തം ശരിവെച്ച്‌ ഹൈക്കോടതി.

പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച്‌ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ റാണി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ രഞ്ജിത്തിനെ കോടതി വധശിക്ഷയ്ക്കാണ് വിധിച്ചത്. രണ്ടാം പ്രതിയായ അമ്മ റാണി, സുഹൃത്ത് തിരുവാണിയൂര്‍ ബേസില്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവിനുമാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

2013 ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. നാല് വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനു ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. റാണിയുമായുളള അവിഹിത ബന്ധത്തിന് മകള്‍ തടസമാകുമെന്നു കരുതിയാണ് കുട്ടിയെ കൊന്നത്. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ രഞ്ജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *