എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ബജറ്റ്; പ്രശംസയുമായി നരേന്ദ്രമോദി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ ട്രെയിലറാണിതെന്നും നരേന്ദ്രമോദി പറഞ്ഞു.

‘മധ്യവര്‍ഗം മുതല്‍ തൊഴിലാളികള്‍ വരെ, കര്‍ഷകര്‍ മുതല്‍ ബിസിനസുകാര്‍ വരെ, നിര്‍മ്മാണ മേഖല മുതല്‍ ചെറുകിട വ്യവസായം വരെ, എല്ലാവര്‍ക്കും ഈ ഇടക്കാല ബജറ്റില്‍ പരിഗണന നല്‍കുന്നുണ്ടെന്നും മോദി വ്യക്തമാക്കി.

നേരത്തെ ഉണ്ടായിരുന്ന കര്‍ഷകപദ്ധതികളില്‍ പരമാവധി 23 കോടി വരെയുള്ള കര്‍ഷകര്‍ക്കായിരുന്നു ഗുണം ഉണ്ടായിരുന്നുള്ളൂവെന്നും ഇപ്പോള്‍ 12 കോടി കര്‍ഷകര്‍ക്ക് നേരിട്ട് ഗുണം കിട്ടുമെന്നും ഇത് സര്‍ക്കാരിന്റെ നേട്ടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *