ചണ്ഡീഗഢ്: ഹരിയാനയില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്നുപേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു. ഹരിയാനയിലെ റോഹ്തക് റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനു സമീപത്ത് നിന്ന് ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ വാഷിങ് ലൈനിനു സമീപമാണ് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായതെന്നും കേസെടുത്തതായും പൊലിസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതേ തുടര്‍ന്ന് റെയില്‍വേ പൊലിസില്‍ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടി അപകട നില തരണം ചെയ്തിട്ടില്ല. സംഭവത്തില്‍ കൂട്ടബലാല്‍സംഗത്തിനും പോക്സോ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
