ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിച്ച സാന്പത്തിക തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്ക് ഇടക്കാല ജാമ്യം. ഫെബ്രുവരി 16 വരെയാണ് കേസില്‍ വധേരയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇഡിയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും ആറാം തീയതി ഹാജരാകണമെന്നും സ്പെഷല്‍ കോടതി ജഡ്ജി അരവിന്ദ് കുമാര്‍ ഉത്തരവിട്ടു.
