സ്ഥാനാര്‍ഥി നിര്‍ണയം; യുവജനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാറില്ലെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: നേതാക്കള്‍ വീതംവയ്പ്പ് നടത്തി ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന സാഹചര്യം ഇത്തവണയുണ്ടാവരുതെന്ന നിര്‍ദേശവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയ നേതൃത്വം നിശ്ചയിച്ച മാനദണ്ഡം പാലിച്ചായിരിക്കണം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കേണ്ടത്. അല്ലാതെയുള്ള തീരുമാനത്തെ യൂത്ത് കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമ്ബോള്‍ അര്‍ഹിക്കുന്ന പരിഗണന യുവജനങ്ങള്‍ക്ക് പലപ്പോഴും കിട്ടാറില്ലെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *