കൊല്‍ക്കത്ത: ബിജെപിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന് മമതാ ബാനര്‍ജി. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റുമാണിതെന്ന് മമത ബാനര്‍ജി ആരോപിച്ചു. അതേസമയം, ബംഗാളിലെ ഭരണഘടനാ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ പതിനാറ് മണിക്കൂര്‍ പിന്നിട്ടു.
ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തമെന്നാണ് ബിജെപിയുടെ ആവശ്യം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ആവശ്യപ്പെട്ടു. എന്തിനാണ് കൊല്‍ക്കത്ത കമ്മീഷണര്‍ ചിട്ടി തട്ടിപ്പ് കേസിലെ പ്രതികളെ സഹായിക്കുന്നതെന്നും അന്വേഷങ്ങളില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
