ദില്ലി: സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന് ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ച പത്തൊമ്ബതുകാരി അറസ്റ്റില്‍. രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് നാടിനെ നടുക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവം നടന്ന് മാസങ്ങള്‍ക്കു ശേഷമാണ് പത്തൊമ്ബതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. ബലാത്സംഗത്തിന് ഇരയായ യുവതി അന്ന് പൊലീസില്‍ പരാതി നല്‍കിരുന്നുവെങ്കിലും സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ വിധി പ്രകാരം സ്വവര്‍ഗ്ഗ രതി മാത്രമേ കുറ്റകരം അല്ലാതാകുന്നുള്ളു. ബലാത്സംഗം കുറ്റകരമാണ്. ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുഗ്രാമില്‍ ജോലി തേടി എത്തിയതായിരുന്നു ഇരയായ പെണ്‍കുട്ടി. പിന്നീട് ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി എച്ച്‌സിഎല്ലില്‍ ജോലി ചെയ്യുന്നു എന്ന് പറഞ്ഞ് രോഹിത് എന്ന ആളെ പരിചയപ്പെടുന്നത്. ഇയാള്‍ ബിസിനസ്സില്‍ പങ്കാളിയാകാന്‍ തയ്യാറെന്ന് അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ദില്‍ഷാദ് കോളനിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി രാഹുല്‍ എന്ന ആള്‍ക്കൊപ്പം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇരുവരും പല തവണ ബലാത്സംഗത്തിന് ഇരയാക്കകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.
ഈ സമയത്തെല്ലാം ആ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു അറസ്റ്റിലായ 19 കാരി. ഇവര്‍ പലതവണ തന്നെ ദുരുപയോഗം ചെയ്തിരുന്നതായി പെണ്‍കുട്ടി പറയുന്നു. വിസമ്മതിക്കുമ്ബോള്‍ എല്ലാം മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. രാഹുലും രോഹിതും യുവതിയും തന്നെ നിര്‍ബന്ധിതമായി അവര്‍ക്കൊപ്പം കിടക്കയില്‍ കിടത്തുമായിരുന്നു എന്നും യുവതി സെക്‌സ് ടോയ് ഉപയോഗിച്ച് തന്നെ പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അവളെ കൊണ്ട് നിര്‍ബന്ധിച്ച് ആരും ചെയ്യിച്ചതല്ല അത്. അങ്ങനെ ചെയ്യുന്നതില്‍ അവള്‍ ആനന്ദം കണ്ടെത്തിയിരുന്നു. മറ്റ് രണ്ടു പേര്‍ക്കൊപ്പം അവളും ശിക്ഷിക്കപ്പെടുന്നത് കാണണം- പെണ്‍കുട്ടി പറഞ്ഞു.
