രണ്ടു മാസത്തിനുള്ളില്‍ പ്രിയങ്കാ ഗാന്ധി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് കരുതേണ്ടെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: രണ്ടു മാസത്തിനുള്ളില്‍ പ്രിയങ്കാ ഗാന്ധി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് കരുതേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്കയില്‍ നിന്നോ ജ്യോതിരാദിത്യ സിന്ധ്യയില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ല. അവരുടെ മേല്‍ യാതൊരു സമ്മര്‍ദവും നല്‍കരുത്. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിനായി ഉത്തര്‍പ്രദേശില്‍ കളമൊരുക്കുകയാണ് അവരുടെ ഉത്തരവാദിത്തമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ആര്‍എസ്‌എസിന്റെ രാഷ്ട്രീയ തത്വങ്ങളോടും ബിജെപിയോടും എതിരിട്ടു നില്‍ക്കണമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിനിടെയായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *