മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍ കോഡിങ്

കൊല്ലം:  തീരസംരക്ഷണത്തിന്റെ ഭാഗമായി കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും നിര്‍ദേശമനുസരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മത്സ്യബന്ധന ബോട്ടുകള്‍ക്ക് അതത് സംസ്ഥാനത്തെ മത്സ്യമേഖലയുമായി ചര്‍ച്ച ചെയ്ത് കളര്‍ കോഡ് നിശ്ചയിച്ചു. ബോട്ടിന്റെ വീല്‍ ഹൗസിന് ഓറഞ്ച് കളറും ഹള്ളിനും ബോഡിക്കും കടും നീല നിറവുമാണ് സംസ്ഥാനത്തെ ഫിഷിംഗ് ബോട്ടുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. പുതുതായി രജ്‌സ്‌ട്രേഷനുവേണ്ടി തയ്യാറാക്കു ബോട്ടുകളും ലൈസന്‍സ് പുതുക്കേണ്ട ബോട്ടുകളും ഏകീകൃത കളര്‍ കോഡിംഗിലേക്ക് അടിയന്തരമായി മാറണം. അത്തരം ബോട്ടുകള്‍ക്ക് മാത്രമേ ഇനിമുതല്‍ രജിസ്‌ട്രേഷനും ലൈസന്‍സും അനുവദിക്കൂ. കൂടാതെ ലൈസന്‍സിന് പുതുക്കുതിനായി അപേക്ഷിക്കു ബോട്ടുകള്‍ ഭൗതിക പരിശോധനക്ക് നിര്‍ബന്ധമായും വിധേയമാക്കേണ്ടതും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ (കുറഞ്ഞത് രണ്ടു ലൈഫ് ബോയ്‌യും അഞ്ച് ലൈഫ് ജാക്കറ്റുകളും), വയര്‍ലസ് ഉള്‍പ്പടെയുള്ള കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എിവ നിര്‍ബന്ധമായും ബോട്ടില്‍ സൂക്ഷിക്കണമെും ഫിഷറീസ് ഡെപ്യൂ’ി ഡയറക്ടര്‍ സി റ്റി സുരേഷ് കുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *