പി.കെ. സൈനബയുടെ പേരും

നിലമ്പൂര്‍: എല്‍.ഡി.എഫില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ പി.കെ. സൈനബയുടെ പേരും പാര്‍ട്ടി പരിഗണിക്കുന്നു. സൈനബയുടെ പേര് കൂടി ഉള്‍പ്പെടുത്തിയ പുതിയ പട്ടിക ജില്ലാ സെക്രട്ടറിയേറ്റിന് സംസ്ഥാന നേതൃത്വം തിരിച്ചു നല്‍കി.  നിലമ്പൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയില്‍ പി.വി അന്‍വര്‍, പ്രൊഫ. എം. തോമസ് മാത്യൂ എന്നിവരുടെ പേരുകളാണ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. നിലമ്പൂര്‍ ഏരിയാ കമ്മിറ്റി പി.വി അന്‍വറിനു വേണ്ടിയും, എടക്കര ഏരയ കമ്മിറ്റി പ്രൊഫ. എം. തോമസ് മാത്യുവിന് വേണ്ടിയും ചരട് വലികള്‍ ശക്തമാക്കിയിരുന്നു.  ഇതിനിടെ ഒരു വിഭാഗം ടി.കെ.ഹംസയുടെ പേരും നിര്‍ദ്ദേശിച്ചു. എന്നാല്‍ തര്‍ക്കം രൂക്ഷമായതോടെയാണ് സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയേറ്റിന് പി.കെ. സൈനബയെകൂടി ഉള്‍പ്പെടുത്തിയുള്ള പട്ടിക തിരിച്ചയച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് കൂടി ആലോചിച്ച ശേഷമെ സൈനബയുടെ കാര്യത്തില്‍ തീരുമാനമെടുക്കും

Leave a Reply

Your email address will not be published. Required fields are marked *