17 മാസത്തിനിടെ സൗദി നാടുകടത്തിയത് ഏഴര ലക്ഷം നിയമ ലംഘകരെ

ജിദ്ദ: 17 മാസത്തിനിടെ സൗദിയില്‍ നിന്ന് നാടുകടത്തിയത് ഏഴര ലക്ഷം നിയമ ലംഘകരെ. ഇതുവരെ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് അവസാനിച്ച 2017 നവമ്ബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ 7,60,456 നിയമ ലംഘകരെയാണ് നാടുകടത്തിയതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആകെ നടത്തിയ പരിശോധനകളില്‍ ആകെ 30,30,767 ഇഖാമ – തൊഴില്‍ നിയമ ലംഘകരെയും പിടികൂടി. ഇതില്‍ 23,61,511 പേര്‍ ഇഖാമ നിയമ ലംഘകരാണ്. 4,66,038 പേര്‍ തൊഴില്‍ നിയമ ലംഘകരും 2,03,218 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുമാണ്. ഇഖാമ തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ – യാത്ര സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതിന് 3,723 വിദേശികളും പിടിയിലായി.

Leave a Reply

Your email address will not be published. Required fields are marked *