ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ വ്യാപക അക്രമങ്ങളുമായ ബന്ധപ്പെട്ട വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടു ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം തെര. കമ്മീഷനെ കണ്ടത്.
ജനങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കഴിഞ്ഞഘട്ട വോട്ടെടുപ്പിലെല്ലാം വ്യാപക അക്രമമാണ് ബംഗാളില്‍ അരങ്ങേറിയിരുന്നത്. ഇതേതുടര്‍ന്ന് തെര. കമ്മീഷന് യെച്ചൂരി പരാതിയും നല്‍കിയിരുന്നു. ഏഴാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് ഞായറാഴ്ചയാണ് നടക്കുന്നത്.
പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന ഒന്‍പതു മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം വ്യാഴാഴ്ച രാത്രി 10 മണിയോടെ അവസാനിച്ചിരുന്നു. സംസ്ഥാനത്ത് നടക്കുന്ന തൃണമൂല്‍ - ബിജെപി ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമയം വെട്ടിക്കുറച്ചത്.
