“കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി” മുല്ലപ്പള്ളിയെ വിമര്‍ശിച്ച്‌ എംഎം മണി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച്‌ വൈദ്യതി മന്ത്രി എംഎം മണി. കേരളത്തില്‍ യുഡിഎഫിന് നേട്ടമുണ്ടാകുമെന്ന സര്‍വേ ഫലം കണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുള്ളിച്ചാടുകയാണ്. അതേ സമയം അഖിലേന്ത്യാ തലത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് പറഞ്ഞിട്ടും കെപിസിസി അധ്യക്ഷന് യാതെരാരു പ്രയാസവുമില്ലെന്ന് എംഎം മണി കുറ്റപ്പെടുത്തുന്നു.

എല്‍ഡിഎഫിന് സീറ്റ് കുറയും എന്ന് പറയുന്നതില്‍ മാത്രമാണ് മുല്ലപ്പള്ളിക്ക് സന്തോഷം. കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്കെന്ന് എംഎം പരിഹസിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മന്ത്രിയുടെ വിമര്‍ശനം.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത സര്‍വ്വേ റിപ്പോര്‍ട്ട് കണ്ട് ആവേശഭരിതനായി തുള്ളിച്ചാടുകയാണ് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേ അവസരത്തില്‍ അഖിലേന്ത്യ തലത്തില്‍ വന്ന എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളും പറയുന്നത് ബിജെപി. വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് തറപറ്റുമെന്നുമാണ്. അതില്‍ കെപിസിസി.അധ്യക്ഷന് ഒരു പ്രയാസവുമില്ല.

എല്‍ഡിഎഫിന് സീറ്റ് കുറയുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടിലാണ് പുള്ളിക്കാരന് സന്തോഷം. മുല്ലപ്പള്ളിയുടെ ഈയൊരവസ്ഥ എന്തൊരു ഗതികേടാണ്. “കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി” എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്ക്.

Leave a Reply

Your email address will not be published. Required fields are marked *