ഭീകരരുമായി ഏറ്റുമുട്ടല്‍; സൈന്യം രണ്ട് പേരെ വധിച്ചു

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയാണ് സൈന്യത്തിനുനേരെ ആക്രമണം ഉണ്ടായത്.

അതിര്‍ത്തി രക്ഷാസേന, 55 രാഷ്ട്രീയ റൈഫിള്‍സ്, പ്രത്യക ദൗത്യസേന എന്നിവയുടെ സംയുക്ത നടപടിയിലാണ് ഭീകരരെ വധിച്ചത്. ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ പെട്ടവരാണ് മരിച്ച രണ്ട് ഭീകരരും എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *