മോദി തരംഗത്തില്‍ കുതിച്ചുയര്‍ന്ന് ഓഹരിവിപണി, ഇത് ചരിത്രമെന്ന് സാമ്ബത്തിക വിദഗ്ദര്‍

കൊച്ചി: രാജ്യമാകെ വീശിയടിച്ച നരേന്ദ്ര മോദി തരംഗത്തിന്റെ ആവേശത്തില്‍ റെക്കാഡ് ഉയരം താണ്ടി ഇന്ത്യന്‍ ഓഹരികളുടെ കുതിപ്പ്. ബോംബെ ഓഹരി സൂചിക (സെന്‍സെക്‌സ്) ഇന്നലെ ചരിത്രത്തില്‍ ആദ്യമായി 40,000 പോയിന്റ് കടന്ന് മുന്നേറി. ദേശീയ ഓഹരി സൂചിക (നിഫ്റ്രി) ആദ്യമായി 12,000ലും മുത്തമിട്ടു. അതേസമയം, മികച്ച കുതിപ്പിന്റെ പിന്‍ബലത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ, ഉച്ചയ്ക്ക് ശേഷം ഇരു സൂചികകളും നഷ്ടത്തിലേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *