പിതാവ് ജോര്‍ജ് ഈഡന്റെ റെക്കോര്‍ഡ് തകര്‍ത്ത് മകന്‍

കൊച്ചി: എറണാകുളത്തെ യുഡിഎഫ് വിജയം അപ്രതീക്ഷിതമല്ല, പക്ഷേ ഇത്ര വലിയ ഭൂരിപക്ഷം ഹൈബി ഈഡനെയും ഞെട്ടിച്ചു. പിതാവ് ജോര്‍ജ് ഈഡന്റെ 1999ലെ 1,11,305 വോട്ടിന്റെ ലീഡ് മകന്‍ മറികടന്നു. 1. 25ലക്ഷം വരെയായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. തിളക്കമാര്‍ന്ന ഈ ജയത്തില്‍ എറണാകുളത്തിന്റെ മാത്രമായ ഘടകങ്ങള്‍ കുറവാണ്. കേരളമെങ്ങും അലയടിച്ച ‘മോദി പേടി’ ന്യൂനപക്ഷങ്ങള്‍ക്ക് കാര്യമായി സ്വാധീനമുള്ള എറണാകുളത്തെയും സ്വാധീനിച്ചു. ചെറുപ്പം എംഎല്‍എ എന്ന പരിചയം, യുഡിഎഫ് തരംഗം തുടങ്ങിയവയെല്ലാം പിന്തുണച്ചു. ഒരു ഘട്ടത്തിലും പിന്നില്‍ലാവാതെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടി മുന്നേറുകയായിരുന്നു ഹൈബി.

Leave a Reply

Your email address will not be published. Required fields are marked *