കോയമ്പത്തൂര്‍: സിങ്കാനല്ലൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു . ബങ്കാരു ലേഔട്ടില്‍ താമസിക്കുന്ന പ്രഭുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത് . 20 പവന് ആഭരണവും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത് . സംഭവസമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു . വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത് . സിങ്കാനല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
