ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്; ഇന്ത്യക്കും ചൈനക്കും താക്കീതായി അമേരിക്കയുടെ മുന്നറിയിപ്പ്

ദില്ലി: ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്സിന്റെ മുന്നറിയിപ്പ്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുളള നടപടികള്‍ക്ക് ഇന്ത്യയും ചൈനയും തുടക്കമിട്ടതായുളള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അമേരിക്കയുടെ ഭീഷണി. ഇത് ഇന്ത്യക്കും ചൈനക്കുമുള്ള താക്കീതായി വിലയിരുത്തപ്പെടുന്നു. ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് അംഗീകരിക്കാവുന്ന അളവില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് യുഎസ്സിന്റെ ഉപരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നില്‍കുന്നത്.


നേരത്തേ അമേരിക്ക പ്രഖ്യാപിച്ച പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നുളള ക്രൂഡ് ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ്, ഇന്ത്യയും ചൈനയും യുഎസ് സമ്മര്‍ദ്ദത്തെ മറികടന്ന് ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതാണ് യുഎസ് നിലപാട് കടുപ്പിക്കാന്‍ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *