തൃശ്ശൂരില്‍ പച്ചക്കറിക്ക് വില കുതിച്ചുയരുന്നു. മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലും കര്‍ണാടകത്തിലും വിളവെടുപ്പ് മന്ദഗതിയിലായി . പച്ചക്കറിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ ഉള്ള കാരണം. പച്ചക്കറി വ്യാപാരികളുടെ വിലയിരുത്തലില്‍ ഇനിയും വില കുതിച്ചുയരുകയും അടുത്ത ഒരു മാസക്കാലത്തേക്ക് ഇതേ സ്ഥിതി തുടരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കിലോയ്ക്ക് 120 രൂപ വിലയുള്ള ബീന്‍സ് ആണ് പച്ചക്കറികളുടെ വിലയില്‍ മുന്നില്‍. തൊട്ടുപിന്നില്‍ കിലോയ്ക്ക് 70 രൂപയുമായി തക്കാളി ഉണ്ട്. സമീപകാലങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് മറ്റു പച്ചക്കറികളും. തമിഴ്നാട്ടിലും കര്‍ണാടകയിലും മഴ വിളവെടുപ്പിനു വില്ലനായാല്‍ വരും ദിവസങ്ങളില്‍ പച്ചക്കറികളുടെ ലഭ്യത കുറയാനും സാധ്യതയുണ്ട്.
