സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

 കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.കാലവര്‍ഷം ആരംഭിക്കുന്നതുവരെ ലഭ്യമാകുന്ന മഴ ശക്തമായ ഇടിയോടു കൂടിയുള്ളതായിരിക്കും.

മുപ്പത് മുതല്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. കേരള തീരത്ത് തെക്ക് പടിഞ്ഞാറാന്‍ കാറ്റും തമിഴ്‌നാട് തീരത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റും ലക്ഷദ്വീപില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകും. ഇതിന് പുറമെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ തീരങ്ങളിലും തെക്കക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 45 കിലോമീറ്റര്‍ വേഗത പ്രതീക്ഷിക്കുന്ന കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷ്ബുധമായേക്കും.മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്. ജൂണ്‍ ആറിന് സംസ്ഥാനത്ത് കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *