നോമ്ബിന്‍റെ പുണ്യം തേടി വിശ്വാസികള്‍; ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട്: മുപ്പത് ദിവസത്തെ നോമ്ബിന്‍റെ പുണ്യം തേടി ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. സ്നേഹവും സാഹോദര്യവും പങ്കുവെക്കുന്ന ചെറിയ പെരുന്നാള്‍ ദിനം ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും ഒപ്പം ആഘോഷിക്കുന്ന ആഹ്ളാദത്തിലാണ് വിശ്വാസ സമൂഹം. സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം ഉയര്‍ത്തിയാണ് ഇദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥകള്‍ക്കായി പ്രത്യേക ഈദ് ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്. പുതു വസ്ത്രങ്ങള്‍ അണിഞ്ഞ് വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കും. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാല്‍ ഫിത്തര്‍ സക്കാത്തും നിര്‍ബന്ധം.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ഇദുല്‍ ഫിത്തര്‍ ആഘോഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *