ലണ്ടന്‍: ബ്രിട്ടനുമായി വന്‍ വാണിജ്യകരാറുണ്ടാക്കാന് അമേരിക്ക തയാറാണെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തിയശേഷം റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രെക്സിറ്റ് ബ്രിട്ടനു നല്ലതാണെന്നും അതു സംഭവിക്കേണ്ടത് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.യുഎസുമായി വാണിജ്യകരാറുണ്ടാക്കുന്നതുവരെ അധികാരത്തില്‍ തുടരാന്‍ നേരത്തേ സെന്റ് ജയിംസ് കൊട്ടാരത്തില്‍ നടന്ന ബിസിനസ് മീറ്റിംഗില്‍ ട്രംപ് മേയോട് ആവശ്യപ്പെട്ടു. വാക്കു പാലിക്കണമെന്നു നിര്‍ബന്ധമുള്ളതിനാല്‍ ട്രംപിന്റെ ഉപദേശം അനുസരിക്കാന്‍ നിര്‍വാഹമില്ലെന്നു മേ വ്യക്തമാക്കി.
