‘അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണം’ – കെ സുധാകരന്‍

കോഴിക്കോട്: മോദിയെ പ്രശംസിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടിക്ക് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്റെ രൂക്ഷ വിമര്‍ശനം . മോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്നും ഇരിക്കുന്ന കൊമ്ബ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്നും കെ സുധാകരന്‍ വ്യക്തമാക്കി .

‘തിരകള്‍ വരും പോവും. ആജീവനാന്തം സ്ഥാനങ്ങള്‍ കൊടുക്കാന്‍ പറ്റുമോ? സിപിഐഎമ്മില്‍ നിന്ന് വന്നത് കൊണ്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ത്തത്. പക്ഷേ ഗുണമുണ്ടായില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു . സിപിഎമ്മിനെപ്പോലെ പാര്‍ട്ടി വിട്ട് പോകുന്നവരുടെ കാലും കയ്യും വെട്ടില്ലെന്നും അബ്ദുള്ളക്കുട്ടി ബിജെപിയില്‍ പോയി നന്നായിവരട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *