അക്ബര്‍ ചക്രവര്‍ത്തി സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു; ആരോപണവുമായി ബിജെപി നേതാവ്

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നുവെന്ന് രാജസ്ഥാനിലെ ബിജെപി നേതാവ് മദന്‍ലാല്‍ സൈനി.

അക്ബര്‍ ചക്രവര്‍ത്തി ബിക്കാനര്‍ രാജ്ഞിയോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്നും സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന് മീന ബസാര്‍ സ്ഥാപിച്ചെന്നുമാണ് സൈനിയുടെ ആരോപണം.

മീന ബസാറെന്ന പേരില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരു കമ്ബോളം അക്ബര്‍ സ്ഥാപിച്ചിരുന്നു. പുരുഷന്‍മാര്‍ക്ക് കടന്നു ചെല്ലാന്‍ അനുവാദമില്ലാതിരുന്ന കമ്ബോളത്തില്‍ അക്ബര്‍ മാത്രമാണ് പോയിരുന്നത്. വേഷം മാറിയായിരുന്നു അക്ബര്‍ മീന ബസാര്‍ സന്ദര്‍ശിച്ചത്. അവിടെ വെച്ചാണ് അക്ബര്‍ ചക്രവര്‍ത്തി രജപുത്ര രാജകുമാരിയായ കിരണ്‍ ദേവിയോട് മോശമായി പെരുമാറിയത്. അപമാനിക്കാന്‍ ശ്രമിച്ച അക്ബറിന് നേര്‍ക്ക് രാജ്ഞി വാളോങ്ങിയിരുന്നു. മീന ബസാര്‍ വ്യാപാരത്തിന് വേണ്ടിയുള്ളതല്ല ചക്രവര്‍ത്തിമാരുടെ സുഖലോലുപതയ്ക്ക് വേണ്ടിയായിരുന്നു, സൈനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *