ലോക്‌സഭയില്‍ പോയത് നിയസഭയില്‍ തിരിച്ചു പിടിക്കണം; യു.പി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ അരയും തലയും മുറുക്ക് പ്രിയങ്ക

ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കച്ചകെട്ടിയിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാനൊരുങ്ങി പ്രിയങ്ക ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരാജയകാരണം വിലയിരുത്താന്‍ പ്രിയങ്ക ഇന്ന് യു.പി സന്ദര്‍ശിക്കും. റായ്ബറേലിയില്‍ നിന്ന് സോണിയ ഗാന്ധി മാത്രമാണ് യു.പിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ശനിയാഴ്ച പൂര്‍വ്വാഞ്ചലില്‍ നിന്നുള്ള 40 പ്രതിനിധികളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയില്‍ സുപ്രധാന മാറ്റങ്ങളുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഉത്തര്‍ പ്രദേശ് നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ പുതിയ ടീം ഉണ്ടാക്കുകയാണ് പ്രിയങ്കയുടെ ലക്ഷ്യം.40 ജില്ലാ ഭാരവാഹികളുമായും പ്രിയങ്ക ചര്‍ച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *