അനന്ത്നാഗ് ഭീകരാക്രമണം : വീര മൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

ജമ്മു : അനന്ത്നാഗ് ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച അഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ശ്രീനഗറില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹങ്ങളില്‍ സൈനിക മേധാവിമാര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അനന്ത്നാഗ് കെപി റോഡില്‍ പെട്രോളിങ്ങിനിടെ സൈനിക സംഘത്തിന് നേരെ ഭീകരര്‍ വെടി ഉതിര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഉമര്‍ മുജാഹിദീന്‍ ഏറ്റെടുത്തു. ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും മൂന്നിലധികം സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരുക്കേറ്റിരുന്നു . ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *