തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പരാജയത്തില്‍ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്നും രാഷ്ട്രീയ കാരണങ്ങളാണ് പരാജയത്തിനു കാരണമെന്നും കാനം പറഞ്ഞു. ഭരണഘടനാ ബധ്യത നടപ്പാക്കുമ്ബോള്‍ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിലുണ്ടാകുന്ന പ്രതികരണം മുന്‍കൂട്ടികാണാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞില്ല. പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ വൈകാരിക തരത്തില്‍ കൊണ്ടുപോയി. അതില്‍ അവര്‍ വിജയിച്ചു. എന്നാല്‍ ഈ വിജയം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുണ്ടായ വിജയമാണെന്നും കാനം രാജേന്ദന്‍.
‘നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നിറക്കുക എന്നതായിരുന്നു പ്രധാനമായും ഉയര്‍ത്തിയ മുദ്രാവാക്യം. എന്നാല്‍ ബദല്‍ ഉയര്‍ത്തുന്നതില്‍ മതേതര പാര്‍ട്ടികള്‍ പരാജയപ്പെട്ടു. പ്രതിപക്ഷത്തിന്റെ അനൈക്യമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. കേന്ദ്രത്തില്‍ പ്രതിപക്ഷം ശക്തമായ ബദല്‍ മുന്നണിയുണ്ടാക്കിയില്ലെന്നും’കാനം വ്യക്തമാക്കി.
കേരളത്തിലെ 85 ശതമാനം വോട്ടര്‍മാരും മതനിരപേക്ഷതക്കാണ് വോട്ടു ചെയ്തത്. ഇടതുപക്ഷ ഐക്യം ഇല്ലാത്തകിനാല്‍ കാര്യമായ സംഭാവന നല്‍കാനാകില്ലെന്നു ജനം കരുതി. ബി.ജെ.പിക്കു ബദല്‍ കോണ്‍ഗ്രസ്സ് ആണെന്ന പ്രചരണ കേരളത്തിലുണ്ടായി. അതുവഴി മത നിരപേക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ്സിനു ലഭിച്ചു. എല്‍.ഡി.എഫിന്റേത് രാഷ്ട്രീയ പരാജയമാണ്. സുപ്രീം കോടതി വിധി നടപ്പാക്കുന്നുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമം നടത്തി.
വിശ്വാസത്തെ കോണ്‍ഗ്രസും ബിജെപിയും രാഷ്രീയ സമമായി കണ്ടു. ഭരണഘടനക്ക് മുകളില്‍ വിശ്വാസത്തെ കൊണ്ടുവന്നു. ഇതെല്ലാം താല്‍ക്കാലികമാണ്. സൂഷ്മമായി പരിശോധിച്ച് ജനപക്ഷ നിലപാടില്‍ ഉറച്ചു നിന്നു മൂന്നാട്ടു പോകും. ഇത് അവസാനത്തെ വാക്കല്ല. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ടു പോകും. പ്രതിപക്ഷം തെരെഞ്ഞെടുപ്പിനെ വൈകാരിക തലത്തില്‍ കൊണ്ടുപോയി. അതില്‍ അവര്‍ വിജയിച്ചു. എന്നാല്‍ ഈ വിജയം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുണ്ടായ വിജയമാണ്.
എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള അന്തരം 12% ശതമാനമാണ്. നേരിയ വ്യത്യാസമായിരുന്നു നേരെത്തെ ഉണ്ടായിരുന്നത്. ഈ അന്തരം സി പി ഐ ഗൗരവമായി തന്നെ കാണുന്നു. ബൂത്ത് തലം മുതല്‍ സിപിഐ പരിശോധന നടത്തും. എല്‍ഡിഎഫ് പരാജയത്തില്‍ മാധ്യമങ്ങള്‍ക്ക് നല്ല പങ്കുണ്ട്. എല്‍ഡിഎഫിനെതിരായി വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കോര്‍പ്പറേറ്റ് അജണ്ടയുണ്ടായിരുന്നു. ‘നമ്മള്‍ വിചാരിച്ചാല്‍ മുഖ്യമന്ത്രിയുടെ ശൈലി മാറ്റാനാകില്ല. ഇത്രയും പ്രായമായ വ്യക്തിയുടെ ശൈലി ഞങ്ങള്‍ക് മാറ്റാനാകില്ല’, ഈ ശൈലി ഉണ്ടായിരിക്കുമ്ബോഴാണ് അദ്ദേഹം മുഖ്യമന്ത്രിയായത്, ചെങ്ങന്നൂര്‍ ജയിച്ചതുമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
