മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണം; ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കും; എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്നും, അതിനാല്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സാവകാശം നല്‍കുന്നത് പരിഗണിക്കാമെന്ന് നേരത്തേ അറിയിച്ച ഗതാഗതമന്ത്രി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സാവകാശം നല്‍കാമെന്ന കാര്യം വ്യക്തമാക്കിയത്.

സുപ്രീംകോടതി ഉത്തരവനുസരിച്ച്‌ കേന്ദ്ര സര്‍ക്കാരാണ് ജിപിഎസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതിനകം ഒരു വര്‍ഷം സമയം അനുവദിച്ചെന്നും മന്ത്രി നേരത്തേ പറഞ്ഞിരുന്നു. ജിപിഎസ് ഗഡുക്കളായി കൊല്ലം യുണെറ്റഡ് ഇലക്‌ട്രിക്കല്‍സില്‍ നിന്ന് വാങ്ങാന്‍ അവസരം ഒരുക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *