അപാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം’ ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെ വൈകിട്ടാണ് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇയാള്‍ ഒരു യുവതിയോടൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തത്. ഇന്നലെ വൈകിട്ട് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു എന്ന വിവരം യുവതി പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു.

യുവാവ് നേരത്തെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അവളുടെ വീട്ടുകാര്‍ യുവാവിനെ ആക്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *