കുവൈറ്റ് : കുവൈറ്റില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുടുംബ വിസ നല്‍കില്ലെന്ന പ്രചാരണം താമസാനുമതികാര്യ വിഭാഗം നിഷേധിച്ചു. കുടുംബനാഥന്റെ കുറഞ്ഞ ശന്പളം 500 ദിനാര്‍ ആയിരിക്കണമെന്ന വ്യവസ്ഥ മാത്രമേ പുതുതായി കൊണ്ടുവന്നിട്ടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
18 വയസിന് മീതെ പ്രായമുള്ള കുട്ടികളുടെ ഇഖാമ പുതുക്കി നല്‍കില്ലെന്നും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലന്ന് താമസകാര്യ വിഭാഗം വ്യക്തമാക്കി. 18 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ കുവൈത്തിലോ വിദേശത്തോ പഠനം നടത്തുകയാണെങ്കില്‍ അക്കാര്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇഖാമ പുതുക്കാന്‍ കഴിയും.
ഭാര്യയ്ക്കും മക്കള്‍ക്കും കുടുംബ സന്ദര്‍ശക വിസ ലഭിക്കുന്നതിന് സ്പോണ്‍സറുടെ കുറഞ്ഞ ശമ്ബളം 250 ദിനാര്‍ തന്നെയാണ്. പ്രത്യേക കേസുകളില്‍ 200 ദിനാര്‍ ഉള്ളവര്‍ക്ക് വിസ നല്‍കുന്നതിനുള്ള വിവേചനാധികാരം താമസാനുമതികാര്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
