പത്തനംതിട്ട: മണിയാര്‍ ബാരേജില്‍നിന്ന് അധിക ജലം തുറന്നുവിട്ട് ട്രയല്‍ റണ്‍ നടത്തും. ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന് പമ്ബാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് അധിക ജലം തുറന്നുവിടുന്നത്.
നാളെ പുലര്‍ച്ചെ 4.30 മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ട്രയല്‍ റണ്‍. പമ്ബാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
