വിപണിയില്‍ പച്ചക്കറി വില കുതിക്കുന്നു .കനത്ത മഴമൂലം ഉത്‌പാദനത്തിലുണ്ടായ കുറവും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതുമാണ് വില വര്‍ധിക്കാനുള്ള കാരണം . നെല്ലിക്കയുടെ വില ഗണ്യമായി കുറഞ്ഞു. കിലോയ്ക്ക് 50 രൂപയുണ്ടായിരുന്ന നെല്ലിക്ക ഇപ്പോള്‍ നൂറുരൂപയ്ക്ക് മൂന്നുകിലോ വരെ ലഭിക്കും.
അതേസമയം , സവാളയുടെ വില കുത്തനെ കൂടി. കഴിഞ്ഞയാഴ്ച സവാള കിലോയ്ക്ക് 40 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ എഴുപതിലെത്തി.
പച്ചമുളക്-65 , കാരറ്റ്-80, ബീന്‍സ്-60, കാബേജ്-5,0 കിഴങ്ങ്-45 , തക്കാളി-40 , മുരിങ്ങയ്ക്ക-120 , അമര-45 (40), പടവലം-50 എന്നിങ്ങനെയാണ് വില .
