യു.എ.പി.എ; വിദ്യാര്‍ഥികളുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം

കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ കുടുംബം ഹൈക്കോടതിയിലേക്ക്. കേസില്‍ ജാമ്യത്തിനായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം വ്യക്തമാക്കി. കോടതിയില്‍ വിശ്വാസമുണ്ടെന്നും പൊലീസ് ഉണ്ടാക്കിയ തെളിവുകളെല്ലാം കെട്ടിച്ചചമച്ചതാണെന്നും താഹയുടെ കുടുംബം പറഞ്ഞു.

കുറ്റസമ്മതം നടത്തിയെന്ന എഫ്‌ഐആറും തെളിവുകളും നിര്‍ണായകമായി. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍, അഭിഭാഷകര്‍ക്ക് പ്രതികളെ കാണാന്‍ അനുമതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *