മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും വത്തിക്കാനിലേക്ക് കത്തയച്ച്‌ ലൂസി കളപ്പുര

വയനാട്: മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും വത്തിക്കാനിലേക്ക് കത്തയച്ച്‌ സിസ്റ്റര്‍ ലൂസി കളപ്പുര. തനിക്കെതിരെ മഠം അധികൃതര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കിക്കൊണ്ടുള്ള കത്തില്‍ തന്റെ ഭാഗം കേള്‍ക്കണമെന്നാണ് സിസ്റ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ചാണ് ഫ്രാന്‍സിസ്കന്‍ സന്യാസിനി സഭ അധികൃതര്‍ സിസ്റ്ററെ മഠത്തില്‍ നിന്ന് പുറത്താക്കിയത്. ഈ നടപടി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ വത്തിക്കാനിലേക്ക് കത്തയച്ചിരുന്നുവെങ്കിലും തള്ളപ്പെട്ടിരുന്നു.

പിന്നാലെയാണ് വീണ്ടും അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ കത്തോലിക്ക സഭയ്ക്കെതിരെ രൂക്ഷ ആരോപണങ്ങളും കത്തില്‍ ഉന്നയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *