കൊല്ലം : ആര്‍.ശങ്കറിനെപ്പോലെ തലയെടുപ്പുള്ള ഒരു നേതാവ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ശങ്കേഴ്‌സ് ആശുപത്രി അങ്കണത്തില്‍ എസ്.എന്‍. ട്രസ്റ്റ് മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ നടന്ന ആര്‍.ശങ്കര്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു .
