കൈപ്പുഴയില്‍ പാര്‍ക്കിങ്ങിനും വിശ്രമത്തിനും സൗകര്യം

പന്തളം: പന്തളത്തെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് അച്ചന്‍കോവിലാറിന്റെ തീരത്ത് കെ.ടി.ഡി.സി. പണികഴിപ്പിച്ച തീര്‍ഥാടക വിശ്രമകേന്ദ്രമാണ് ഏക ആശ്വാസം. അതേസമയം വലിയ വാഹനങ്ങളുള്‍പ്പെടെ നിര്‍ത്തിയിടാനും ആഹാരം പാകം ചെയ്യാനും കുളിക്കുവാനും വിശ്രമിക്കുവാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. പഞ്ചായത്ത് എല്ലാ സൗകര്യവും ഒരുക്കുന്നുണ്ട്.

തീര്‍ഥാടന കാര്യങ്ങളെക്കുറിച്ചാലോചിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വെള്ളിയാഴ്ച രണ്ടിന് കുളനട പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വീണാ ജോര്‍ജ് എം.എല്‍.എ. പങ്കെടുക്കുന്ന യോഗം നടക്കും.

കെ.ടി.ഡി.സി. വിശ്രമമന്ദിരം ശബരിമല മണ്ഡലകാലം കഴിയുന്നതുവരെ പഞ്ചായത്തിന്റെ ചുമതലയിലാണ് പ്രവര്‍ത്തിക്കുന്നത്. കാടുപിടിച്ചുകിടന്ന മന്ദിരം വൃത്തിയാക്കിയതിനെത്തുടര്‍ന്ന് ശൗചാലയം, കിണര്‍, കിടപ്പുമുറികള്‍ എന്നിവയുടെ പുനരുദ്ധാരണവും പൂര്‍ത്തിയാക്കി. ഇവിടെ സുരക്ഷയ്ക്ക് പോലീസും പഞ്ചായത്ത് നിയോഗിക്കുന്ന ഗാര്‍ഡും ഉണ്ടാകും. കുളിക്കടവിനു സമീപത്ത് ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കും.

കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രംമുതല്‍ കൊച്ചുതുണ്ടത്തില്‍പ്പടിവരെയുള്ള തിരുവാഭരണപാതയുടെ പുനരുദ്ധാരണത്തിനുള്ള നടപടികളും പൂര്‍ത്തീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *