വിധി സ്വാഗതം ചെയ്യുന്നു; ജയമോ പരാജയമോ ആയി കാണരുത് -മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്കകേസിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായും അന്തിമവിധി ആരുടെയും ജയമോ പരാജയമോ ആയി കാണരുതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കത്തിനാണ് അവസാനമായിരിക്കുന്നത്. സമാധാനം നിലനിര്‍ത്താനുള്ള പരിശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

സുപ്രീംകോടതി ശരിയായ തീരുമാനമാണ് കൈക്കൊണ്ടതെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് നല്‍കണമെന്നും പകരം പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയില്‍ തന്നെ നല്‍കണമെന്നുമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *