കി​ഫ്ബി കേ​ര​ള​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജ്: പ്ര​തി​രോ​ധി​ച്ച്‌ തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി കേ​ര​ള​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കി​ഫ്ബി​ക്കെ​തി​രെ ആ​വ​ര്‍​ത്തി​ച്ചു​ള്ള ആ​ക്ഷേ​പം പു​ക​മ​റ സൃ​ഷ്ടി​ക്കാ​നാ​ണ്. കി​ഫ്ബി സി​എ​ജി ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ണ്. സെ​ക്ഷ​ന്‍ 14(1) പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റി​ന് നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നും ഐ​സ​ക്. കി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ക​മ്ബ​നി​യ​ല്ലെ​ന്നും ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. 20(2) അ​നു​സ​രി​ച്ചു​ള്ള ഓ​ഡി​റ്റ് വേ​ണം. വി​ഡ്ഢി​ക​ളാ​യ​ത് കൊ​ണ്ടാ​ണോ സി​എ​ജി മൂ​ന്ന് ത​വ​ണ ക​ത്ത​യ​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. സ​ര്‍​ക്കാ​ര്‍ സി​എ​ജി​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ട്ടു​ണ്ട് എ​ന്നാ​യി​രു​ന്നു ഇ​തി​നു​ള്ള ധ​ന​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

കി​ഫ്ബി, കി​യാ​ല്‍ സ​മ്ബൂ​ര്‍​ണ ഓ​ഡി​റ്റ് നി​ഷേ​ധി​ച്ച​തി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ ച​ര്‍​ച്ച വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. എ​ന്നാ​ല്‍ സ​മാ​ന വി​ഷ​യം ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ന്നും നോ​ട്ടീ​സി​ലെ ആ​ശ​ങ്ക അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് നേ​ര​ത്തെ സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യ​താ​യും സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *