വരുന്ന മണ്ഡലകാലത്ത് ശബരിമല സന്നിധാനത്ത് വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം. കഴിഞ്ഞ വര്ഷത്തെപ്പോലെയോ അതിലും രൂക്ഷമായ രീതിയിലോ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുളളതിനാല്‍ കര്‍ശന സുരക്ഷയ്ക്കായി പ്രേത്യേക പദ്ധതി തയാറാക്കി. നിലയ്ക്കലിനപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടേണ്ടെന്നാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം സന്നിധാനത്തും പമ്ബയിലുമെല്ലാം ഐ.ജിമാര്‍ നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇത്തവണ ഡി.ഐ.ജിയും എസ്.പിയുമായി അത് ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷമുണ്ടായിരുന്ന പലനിയന്ത്രണങ്ങളും ആദ്യഘട്ടത്തില്‍ ഉണ്ടാകില്ല.
അതേസമയം, മനീതി സംഘം യുവതികളുമായി മലകയറാനെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അതീവ സുരക്ഷയാകും ശബരിമലയില്‍ ഇത്തവണ.
