ലക്നൗ: മകന് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ പൊതുസ്ഥലത്ത് നഗ്നയാക്കി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേസിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് ക്രൂരത അരങ്ങേറിയത്. ശിക്ഷയായി അരുപതുകാരിയായ യുവാവിന്റെ അമ്മയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് അക്രമത്തിന് പിന്നില്‍. പൊലീസ് എത്തിയാണ് സ്ത്രിയെ അക്രമികളില്‍ നിന്നും രക്ഷിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ ആസുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഞായറാഴ്ചയാണ് യുവാവ് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയത്. ഇരു കുടുംബങ്ങളും ഒരേ ഗ്രാമത്തിലുളളവരാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ നാലു സ്ത്രകള് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
