കോഴിക്കോട്: അനര്‍ഹര്‍ പെന്ഷന് വാങ്ങുന്നതു തടയാന്‍ ജീവന് രേഖയുമായി സര്‍ക്കാര്‍. ഗുണഭോക്താവ് മരിച്ചതിനു ശേഷവും അനന്തരാവകാശികള്‍ പെന്ഷന് വാങ്ങുന്നത് സര്‍ക്കാരിന് സാമ്ബത്തിക നഷ്ടമുണ്ടാക്കുന്നതു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കര്‍ശന നടപടി. ഇതു തടയുന്നതിനായി നിലവില്‍ പെന്ഷന് വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും ബയോ മെട്രിക് മസ്റ്ററിംഗ് നടത്തണമെന്നാണ് നിര്‍ദേശം. ഇതിനായി ജീവന് രേഖ എന്ന സോഫ്റ്റ് വേയര്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങളെയാണ് ഇതിനു പൂര്‍ണമായി ചുമതലപ്പെടുത്തിയിരിക്കുന്നത്. തീര്‍ത്തും സൗജന്യമായാണ് ഇത് ചെയ്തു തരിക. ആധാര്‍ കാര്‍ഡു മാത്രം മതി.
