തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുന്നതിനോട് സര്‍ക്കാരിന് തത്വത്തില്‍ എതിര്‍പ്പില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. എന്നാല്‍ ഇതിന്റെ പ്രായോഗികത പരിശോധിച്ച് മാത്രമേ നടപ്പാക്കുകയുള്ളു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന പബ്ബുകളും ഹോട്ടലുകളും സംസ്ഥാനത്ത് ആവശ്യമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
