തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് ക്രമക്കേടില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം .ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കെ ടി ജലീല്‍ സര്‍വകലാശാലകളുടെ അന്തകനായി മാറിയെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആരോപിച്ചു . കേരള സര്‍വകലാശാലയെ കരിവാരി തേക്കരുതെന്നും പ്രതികളെ രക്ഷപെടാന്‍ അനുവദിക്കില്ലെന്നും അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
