പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; 45കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വെട്ടുകാട് സ്വദേശിയെ അറസ്റ്റ് ചെയ്തു . വെട്ടുകാട് രാജീവ് നഗര്‍ സ്വദേശി പ്രസാദാ (45)ണ് വലിയതുറ പോലീസിന്റെ പിടിയിലായത് . തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്ത് നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു . കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത് . പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും .

Leave a Reply

Your email address will not be published. Required fields are marked *