യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മടക്കം: കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് യു.കെയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്​ഡെ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു.

വിശദമായ പ്രതികരണം സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. യു.കെയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിഷയം ചൂണ്ടിക്കാട്ടി അഭിഭാഷകരായ സുനില്‍ ഫെര്‍നാണ്ടസ്, മാധുരിമ മൃദുല്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. കേസില്‍ ഏപ്രില്‍ 13ന് വീണ്ടും വാദം കേള്‍ക്കും.

കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മാര്‍ച്ച്‌ 22നാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനിടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ വ്യോമമാര്‍ഗം കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിച്ചിരുന്നു. ചൈന, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെയാണ് മടക്കിയെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *