കുവൈറ്റില്‍ 78 പേര്‍ക്ക് കൂടി കൊവിഡ്; പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ ഇന്ത്യക്കാര്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 78 പേര്‍ക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 743 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ ഇന്ത്യക്കാരാണ്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 363 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രണ്ട് പേര്‍ക്ക് രോഗം ഭേദമായി. പ്രവാസിയായ രണ്ടു വയസ്സുകാരനും 72 വയസ്സുള്ള കുവൈത്ത് പൗരനും ആണ് ചൊവ്വാഴ്ച രോഗമുക്തരായത്. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 105 ആയി. ചികിത്സയിലുള്ള 20 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവരില്‍
7 പേരുടെ നിലഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *