അധ്യാപകരെ പിരിച്ചു വിട്ടാല്‍ സ്‌കൂളുകള്‍ക്കെതിരെ നടപടി

ഷാര്‍ജ: കോവിഡിന്റെ വ്യാപനം നിലനില്‍ക്കുന്നതിനിടെ അധ്യാപകരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഷാര്‍ജ വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത്തരം സ്‌കുളുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളുണ്ടാകുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോരിറ്റി പ്രത്യേക സര്‍ക്കുലറില്‍ അറിയിച്ചു. സ്‌കൂുളുകള്‍ക്കെതിരെ അധ്യാപകരില്‍ നിന്ന് വ്യാപക പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് അതോരിറ്റിയുടെ മുന്നറിയിപ്പ്. ചിലര്‍ സ്‌കൂളുകള്‍ അധ്യാപകരെ പിരിച്ചുവിടുന്നതായും ശമ്പളം പകുതിയായി വെട്ടിക്കറച്ചതായും പരാതികളുയര്‍ന്നിരുന്നു.
അധ്യാപകരുടെ അനുമതിയില്ലാതെയും അവര്‍ക്ക് മറ്റു തൊഴിലുകള്‍ നല്‍കാതെയും പിരിച്ചുവിടാന്‍ അനുവദിക്കില്ല. ശമ്പള ഉടമ്പടിയില്‍ മാറ്റം വരുത്താനും പാടില്ല. ക്ലാസുകളിലെ അധ്യാപക വിദ്യാര്‍ഥി അനുപാതം അതോരിറ്റിയുടെ ചട്ടങ്ങള്‍ക്കനുസരിച്ചായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *