സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് . റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

പൊതുഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവ കേന്ദ്രം നിര്‍ത്തിവെച്ചിരിക്കുകയാണ്. ആളുകള്‍ കൂടുന്ന ചടങ്ങുകളെല്ലാം നിയന്ത്രണത്തിലാണ് .

കേന്ദ്ര ലിസ്റ്റ് അനുസരിച്ച്‌ കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ കോഴിക്കോടിനെ കൂടി ഉള്‍പ്പെടുത്തും .

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളെ ഒരുമിച്ച്‌ ഒരു മേഖലയാക്കണം എന്ന അഭിപ്രായവുമുണ്ട് . ഇത് കേന്ദ്ര സര്‍ക്കാറിന് മുന്‍പാകെ അവതരിപ്പിക്കും. കാസര്‍കോട് -61, കണ്ണൂര്‍ -45, മലപ്പുറം 9, കോഴിക്കോട് 9 എന്നിങ്ങനെയാണ് ഇവിടങ്ങളില്‍ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *