വിദേശ തൊഴിലാളികള്‍ നമ്മുടെ അതിഥികള്‍, അവര്‍ക്ക് മതിയായ സൗകര്യമൊരുക്കണം; മദീന ഗവര്‍ണര്‍

മദീന: വിദേശ തൊഴിലാളികള്‍ നമ്മുടെ അതിഥികളാണെന്നും അവര്‍ക്ക് മതിയായ ജീവിത സൗകര്യമൊരുക്കണമെനും മദീന ഗവര്‍ണര്‍. ഏതു രാജ്യക്കാരായാലും അതിഥികളായ ഇവര്‍ക്ക് സൗകര്യം ഒരുക്കുന്നത് നമ്മുടെ കടമയാണെന്നും ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. വിദേശ തൊഴലാളികള്‍ക്കായി പുതുതായി ആരംഭിച്ച പാര്‍പ്പിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചാണ് തൊഴിലാളികള്‍ ഇവിടെ എത്തിയത്, തിരിച്ചുപോകുന്നതുവരെ അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

എല്ലാ തൊഴിലാളികളോടും അനുകമ്ബയോടെ പെരുമാറാന്‍ മതം നമ്മോട് അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ തന്നെ തൊഴിലാളികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍ നേരിടുന്നത് തടയുകയാണ് നാം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 3000 തൊഴിലാളികള്‍ക്ക് താമസിക്കാവുന്ന 976 ഹൗസിംഗ് യൂനിറ്റുകളും ഇരുനില പള്ളിയും ഉള്‍ക്കൊള്ളുന്ന ബൃഹത് പദ്ധതിയാണ് മദീനയില്‍ പൂര്‍ത്തിയായി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *