കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശി മരിച്ചു

മലപ്പുറം:കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്നയാള്‍ മരിച്ചു. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ നെച്ചിത്താന്‍ വീരാന്‍ കുട്ടി ഹാജി (85) യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.ഏറെ കാലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മരിച്ച വ്യക്തിക്ക് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

കൊവിഡ് വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധന ഫലം മൂന്ന് ദിവസം മുമ്ബ് നെഗറ്റീവ് ആയിരുന്നു.

ആരോഗ്യ നില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.അതെസമയം ഇദ്ദേഹത്തിന്റെ മരണം കൊവിഡ് മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെക ശൈലജ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *